കൊറോണ മഹാമാരിയിൽ കരുണയുടെ ഹസ്തവുമായി താഴേക്കാട് ഇടവക

64

താഴേക്കാട്: കൊറോണ പകർച്ചവ്യാധി കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ തകർന്നു വീഴാറായ വീട് പണിതു നൽകി താഴേക്കാട് പള്ളി മാതൃകയായി. ആറ് ലക്ഷം രൂപ ചെലവഴിച്ച് താഴേക്കാട് ഇടവകയിലുള്ള ഉദാരമതികൾ കുടുംബ ക്ഷേമനിധി വഴി പണിത വീട് ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ പിതാവ് വെഞ്ചരിച്ചു താക്കോൽദാനം നിർവഹിച്ചു.ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യാ നൈസൻ നാടമുറിച്ച് ഗൃഹപ്രവേശം നടത്തി. അഞ്ചുപേർ മാത്രം പങ്കെടുത്തു നടത്തിയ ഓൺലൈൻ പൊതു മീറ്റിംഗ് ആർച്ച് പീസ്റ്റ് ഫാദർ ജോൺ കവലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ മുഖ്യസന്ദേശം നൽകി. അസി. വികാരി ഫാ.ഡോഫിൻ കാട്ടുപറമ്പിൽ സ്വാഗതവും,ആളൂർ പഞ്ചായത്ത് മെമ്പർ മിനി ജോൺസൺ, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡണ്ട് ജോജു എളംക്കുന്നപ്പുഴ,കൈക്കാരൻ മാത്യൂസ് കരേടൻ, ജനറൽ കൺവീനർ ദേവസ്സിക്കുട്ടി കുറ്റിക്കാടൻ, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കൊറോണ ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ താഴേക്കാട് ഇടവകയിൽ കുടുംബ ക്ഷേമനിധിയുടെ ആഭിമുഖ്യത്തിൽ 10 ലക്ഷം രൂപയുടെ കാരുണ്യപ്രവർത്തികൾ നാനാജാതി മതസ്ഥർക്ക് കാഴ്ച വെച്ചു എന്ന് ആർച്ച് പ്രീസ്റ്റ് തന്റെ സന്ദേശത്തിൽ അറിയിച്ചു.

Advertisement