Home NEWS ജില്ല,ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

ജില്ല,ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

ജില്ല, ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു:ഇരിങ്ങാലക്കുട ഉൾപ്പെടെയുള്ള 16 ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു…
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുളള ജില്ലാ പഞ്ചായത്തിലെയും 16 ബ്ലോക്ക് പഞ്ചായത്തുകളിലെയും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തിങ്കളാഴ്ച നടന്നു. ജില്ലാ കളക്ടർ എസ് ഷാനവാസ് നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തിലെ സംവരണവാർഡുകൾ:
സംവരണ വിഭാഗം, സംവരണ മണ്ഡലത്തിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: സ്ത്രീ സംവരണം-2 കാട്ടകാമ്പാൽ, 4 വളളത്തോൾനഗർ, 5 തിരുവില്വാമല, 6 ചേലക്കര, 8 അവണൂർ, 12 പുതുക്കാട്, 14 കൊരട്ടി, 17 പറപ്പൂക്കര, 19 കയ്പമംഗലം, 20 തൃപ്രയാർ, 21 കാട്ടൂർ, 22 ചേർപ്പ്, 23 അമ്മാടം, പട്ടികജാതി സ്ത്രീ-15 മാള, 18 എറിയാട്, പട്ടികജാതി-9 പീച്ചി.
ബ്ലോക്ക് പഞ്ചാത്തുകളിലെ സംവരണ വാർഡുകൾ: ചാവക്കാട്: സ്ത്രീ സംവരണം-2 തൃപ്പറ്റ്, 3 പുന്നയൂർക്കുളം, 6 നായരങ്ങാടി, 7 ഒരുമനയൂർ, 8 മുത്തമ്മാവ്, 10 ഫോക്കസ്, 12 എടക്കര, പട്ടികജാതി-9 അഞ്ചങ്ങാടി.
ചൊവ്വന്നൂർ: സ്ത്രീ സംവരണം-4 തിപ്‌ലശ്ശേരി, 6 വെളളറക്കാട്, 7 വേലൂർ, 8 കേച്ചേരി, 9 മറ്റം, 13 പോർക്കുളം, പട്ടികജാതി സ്ത്രീ-12 ചൊവ്വന്നൂർ, പട്ടികജാതി-2 കടവല്ലൂർ.
വടക്കാഞ്ചേരി: സ്ത്രീ സംവരണം-1 കൊണ്ടയൂർ, 4 മുളളൂർക്കര, 5 ആറ്റൂർ, 6 വാഴാനി, 9 ചിറ്റണ്ട, 12 തളി, പട്ടികജാതി സ്ത്രീ-2 ദേശമംഗലം, പട്ടികജാതി-7 മലാക്ക.
പഴയന്നൂർ: സ്ത്രീ സംവരണം-4 കണിയാർക്കോട്, 5 തിരുവില്വാമല, 7 എളനാട്, 8 വടക്കേത്തറ, 10 ചേലക്കോട്, 11 ചേലക്കര, പട്ടികജാതി സ്ത്രീ-1 വളളത്തോൾ നഗർ, പട്ടികജാതി-2 പൈങ്കുളം.
ഒല്ലൂക്കര: സ്ത്രീ സംവരണം-2 പട്ടിക്കാട്, 4 മരോട്ടിച്ചാൽ, 7 പുത്തൂർ, 8 വലക്കാവ്, 11 കണ്ണാറ, 12 ചിറക്കക്കോട്, 13 മാടക്കത്തറ, പട്ടികജാതി- 3 പീച്ചി.
പുഴയ്ക്കൽ: സ്ത്രീ സംവരണം-2 കൈപ്പറമ്പ്, 3 പേരാമംഗലം, 5 ചൂലിശ്ശേരി, 6 മുളങ്കുന്നത്തുകാവ്, 7 പൂമല, 10 മുതുവറ, 13 പറപ്പൂർ, പട്ടികജാതി-12 അടാട്ട്.
മുല്ലശ്ശേരി: സ്ത്രീ സംവരണം-1 മരുതയൂർ, 3 ചിറ്റാട്ടുകര, 4 എളവളളി, 5 താമരപ്പിളളി, 6 പൂവ്വത്തൂർ, 7 അന്നകര, പട്ടികജാതി സ്ത്രീ-8 താണവീഥി, പട്ടികജാതി-9 മുല്ലശ്ശേരി.
തളിക്കുളം: സ്ത്രീ സംവരണം-1 ചേറ്റുവ, 4 തളിക്കുളം, 5 തൃപ്രയാർ, 8 കഴിമ്പ്രം, 10 നമ്പിക്കടവ്, 13 തിരുമംഗലം, പട്ടികജാതി സ്ത്രീ-7 എടമുട്ടം, പട്ടികജാതി-3 വാടാനപ്പിളളി.
മതിലകം: സ്ത്രീ സംവരണം-2 എടത്തിരുത്തി, 5 മതിലകം, 6 ശ്രീനാരായണപുരം, 7 പനങ്ങാട്, 8 എടവിലങ്ങ്, 12 പി വെമ്പല്ലൂർ, 13 കൂളിമുട്ടം, പട്ടികജാതി സ്ത്രീ-9 അത്താണി, പട്ടികജാതി-15 കൂരികുഴി.
അന്തിക്കാട് : സ്ത്രീ സംവരണം-1 പാലാഴി, 6 ചാഴൂർ, 9 താന്ന്യം, 10 കിഴക്കുംമുറി, 11 വടക്കുംമുറി, 13 മാങ്ങാട്ടുകര, പട്ടികജാതി സ്ത്രീ-3 അരിമ്പൂർ, പട്ടികജാതി-2 മണലൂർ.
ചേർപ്പ് : സ്ത്രീ സംവരണം-1 കോടനൂർ, 2 പാലക്കൽ, 3 വളളിശ്ശേരി, 6 വല്ലച്ചിറ, 8 എട്ടുമുന, 11 അമ്മാടം, പട്ടികജാതി സ്ത്രീ-9 ചേർപ്പ്, പട്ടികജാതി – 5 ചാത്തക്കുടം.
കൊടകര: സ്ത്രീ സംവരണം-1 തലോർ, 3 കല്ലൂർ, 5 മുപ്ലിയം, 6 വരന്തരപ്പിളളി, 8 വെളളിക്കുളങ്ങര, 10 പേരാമ്പ്ര, 13 അളഗപ്പനഗർ, പട്ടികജാതി സ്ത്രീ-12 സ്‌നേഹപുരം, പട്ടികജാതി-4 പാലപ്പിളളി.
ഇരിങ്ങാലക്കുട: സ്ത്രീ സംവരണം-4 പറപ്പൂക്കര, 5 നെല്ലായി, 6 ആലത്തൂർ, 10 പുല്ലൂർ, 12 വെളളാനി, 13 കാട്ടൂർ, പട്ടികജാതി സ്ത്രീ-7 ആനന്ദപുരം, പട്ടികജാതി-8 മുരിയാട്.
വെളളാങ്കല്ലൂർ : സ്ത്രീ സംവരണം-1 എടത്തിരുത്തി, 4 തുമ്പൂർ, 6 പുത്തൻചിറ, 7 കൊമ്പത്തുകടവ്, 9 കോണത്തുകുന്ന്, 12 പൂമംഗലം, പട്ടികജാതി സ്ത്രീ-8 കാരുമാത്ര, പട്ടികജാതി-10 പൂവ്വത്തുംകടവ്.
മാള: സ്ത്രീ സംവരണം-2 ആളൂർ, 6 പാലിശ്ശേരി, 7 കുഴൂർ, 8 കുണ്ടൂർ, 9 പൂപ്പത്തി, 12 അഷ്ടമിച്ചിറ, 13 കൊമ്പൊടിഞ്ഞാമാക്കൽ, പട്ടികജാതി-1 കല്ലേറ്റുംകര.
ചാലക്കുടി : സ്ത്രീ സംവരണം-5 അതിരപ്പിളളി, 7 ചിറങ്ങര, 9 അന്നനാട്, 10 വൈന്തല, 11 മുരിങ്ങൂർ, 12 പൂലാനി, പട്ടികജാതി സ്ത്രീ-6 പുഷ്പഗിരി, പട്ടികജാതി-8 കട്ടപ്പുറം.

Exit mobile version