Home NEWS പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിനു NABH അക്രെഡിറ്റേഷൻ അംഗീകാരം

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിനു NABH അക്രെഡിറ്റേഷൻ അംഗീകാരം

പുല്ലൂർ :ഗുണമേന്മയുള്ള ശുശ്രുഷയും രോഗീസുരക്ഷയും ആധാരമാക്കിയുള്ള NABH അക്രെഡിറ്റേഷൻ അംഗീകാരം പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിന് ലഭിച്ചു .കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടു പ്രവർത്തിക്കുന്ന ആശുപത്രിക്കു ലഭിച്ച അംഗീകാരമാണ് NABH അക്രെഡിറ്റേഷൻ.ഹോസ്പിറ്റൽ അങ്കണത്തിൽ ചേർന്ന ഹ്രസ്വവും ലളിതവുമായ ചടങ്ങിൽ ഇരിങ്ങാലക്കുട രുപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ NABH അക്രെഡിറ്റേഷൻ അംഗീകാര സർട്ടിഫിക്കറ്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി CSS-നു കൈമാറി. സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹോദയ അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ റെവ. സിസ്റ്റർ ലിയോ തോമസ് CSS അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട രുപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്‌ഘാടനം നിർവഹിച്ചു. ഇരിഞ്ഞാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോക്ടർ കിരൺ തട്ട്ല മുഖ്യ പ്രഭാഷണം നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി CSS, മെഡിക്കൽ സൂപ്രണ്ട് റെവ. സിസ്റ്റർ ഡോ.റീറ്റ CSS, വാർഡ് മെമ്പർ ശ്രീ. തോമസ് തൊകലത്ത്, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ശ്രീ. ആൻജോ ജോസ്എന്നിവർ സംസാരിച്ചു.

Exit mobile version