ബി.ജെ.പി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

66

ഇരിങ്ങാലക്കുട :എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുട്ടുകുളം പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷന് 100 മീറ്റർ മുൻപ് രാമൻ മാസ്റ്റർ നഗറിൽ വച്ച് പോലീസ് തടഞ്ഞു. നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് സന്ദീപ് വാരിയർ മാർച്ച് ഉത്ഘാടനം ചെയ്തു.ജില്ല സെക്രട്ടറി കവിത ബിജു, നിയോജകമണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ സി വേണുമാസ്റ്റർ, സംസ്ഥാനസമിതിയംഗം സന്തോഷ് ചെറുക്കുളം, സ്റ്റേറ്റ് കൗൺസിൽ അംഗം ടി എസ് സുനിൽകുമാർ, ജില്ല കമ്മറ്റിയംഗം ഉണ്ണികൃഷ്ണൻ പാറയിൽ എന്നിവർ സംസാരിച്ചു.മണ്ഡലം ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ, മനോജ് കല്ലിക്കാട്ട്, സി സി മുരളി,ഷാജൂട്ടൻ,അഖിലാഷ്, പഞ്ചായത്ത്/മുനിസിപ്പൽ അദ്ധ്യക്ഷന്മാരായ സന്തോഷ് ബോബൻ,രതീഷ് കുറുമാത്ത്, എം ജയൻ, രാജേഷ് എ.വി, സജിത്ത് പി പി,മദനൻ,മനോജ്, ബിനോയ്, മിഥുൻ കെ. പി, അഭിലാഷ് കണ്ടാരന്തറ, സരിത വിനോദ്, ഷാജു കണ്ടംകുളത്തി എന്നിവർ മാർച്ചിന് നേതൃത്വം നല്കി.

Advertisement