വേളൂക്കര കൃഷിഭവൻ സബ് സെന്റർ ഉദ്ഘാടനം ചെയ്തു

76

കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമപഞ്ചായത്തിൽ കാർഷിക സേവനങ്ങൾ ലഭ്യമാക്കുന്നതിന് കൊറ്റനെല്ലൂർ പഞ്ചായത്ത് ഷോപ്പിംങ്ങ് കോപ്ലക്സിൽ കൃഷിഭവൻ സബ് സെന്റർ പ്രവർത്തനം ആരംഭിച്ചു . ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി.പീറ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ഉജിതസുരേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ്, വികസനകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ അനിൽകുമാർ, മുൻപ്രസിഡണ്ട് ഇന്ദിരാതിലകൻ, മെമ്പർമാരായ ടി.ആർ.സുനിൽ, കെ.കെ.വിനയൻ, ഷീജഉണ്ണികൃഷ്ണൻ, സെക്രട്ടറി എ.ബി.സജീവ്കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.കെ.ഉണ്ണി, ടി.വി.വിജു, കാർഷിക വികസന സമിതി അംഗം ഒ.കെ.ഉണ്ണികൃഷ്ണൻ, വിനോദ് ഇടവന, ടി.കെ.സുധീഷ്, ഭഗവൻ, ഗോപി ,അൽഫോൻസ എന്നിവർ പങ്കെടുത്തു

Advertisement