“കലാകാരൻമാർക്കൊരു കൈത്താങ്ങ്” ഓൺലൈൻ എക്സിബിഷൻ നടത്തി

92

ഇരിങ്ങാലക്കുട:കല തൊഴിലാക്കിമാറ്റിയ കലാകാരമാർക്ക് തൊഴിലവസരം നഷ്ടപ്പെട്ട ഈ കോവിഡ് കാലഘട്ടത്തിൽ അവർക്കൊരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടി പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് രാജേഷ് തമ്പുരു എന്ന കലാകാരന്റെ വിവിധ കലാസൃഷ്ടികളുടെ ഓൺലൈൻ എക്സിബിഷൻ 06.09.2020 ന് സർഗ്ഗസംഗമം,സർഗ്ഗസമീക്ഷ ,എന്നീ വാട്സപ്പ് ഗ്രൂപ്പുകളിലൂടേയും പു.ക.സ ടൗൺ യൂണിറ്റിന്റെ യൂ ട്യൂബ് ചാനൽ വഴിയും നടത്തി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം ടോവിനോ തോമസ് നിർവ്വഹിച്ചു. അശോകൻ ചരുവിൽ, ഡോ.സി രാവുണ്ണി, അഡ്വ.പ്രേംപ്രസാദ്, രെജില ഷെറിൻ, ഡോ.കെ.രാജേന്ദ്രൻ, അശ്വതി തിര, ഡോ.കെ.പി ജോർജ്,കെ.ജി.സുബ്രമണ്യൻ,സനോജ് രാഘവൻ,രാധിക സനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ.എച്ച്.ഷെറിൻ അഹമ്മദ് സ്വാഗതവും ദീപ ആന്റണി നന്ദിയും പറഞ്ഞു

Advertisement