ചെമ്മണ്ടയില്‍ വീടിന് നേരെ ആക്രമണം, ഒരാള്‍ അറസ്റ്റില്‍

291

കാറളം : ചെമ്മണ്ടയില്‍ വീടിന് നേരെ ആക്രമണം. ഉത്രാടം ദിവസം രാത്രി ഒന്‍പതരയോടെ ചെമ്മണ്ട അരിമ്പൂര്‍ വീട്ടില്‍ അജയ് ജോസഫിന്റെ വീടിന് നേരെയാണ് 3 അംഗ സംഘം ആക്രമണം അഴിച്ചു വിട്ടത്. കാറിന്റെയും വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ത്തു. സംഭവത്തില്‍ ചെമ്മണ്ട സ്വദേശി കളത്തില്‍ വീട്ടില്‍ ദീപകിനെ(27) അറസ്റ്റ് ചെയ്തു. കേസില്‍ 2 പേരെ കൂടി പിടികൂടാനുണ്ട്. റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.എസ് ഐ ഷാജു, ഷാനവാസ്, താജുദ്ദിന്‍, അബിന്‍ വര്‍ഗ്ഗീസ്.ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്ററ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്

Advertisement