ഇരിങ്ങാലക്കുട നഗരസഭയിൽ കേരള ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു

185

ഇരിങ്ങാലക്കുട :നഗരസഭയിൽ കേരള ചിക്കൻ ഔട്ട്ലെറ്റ് ആരംഭിച്ചു. തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് ആണ് പൊറത്തിശ്ശേരി കലാ സമിതിയിൽ ആരംഭിച്ചത്. വർദ്ധിച്ചുവരുന്ന ഇറച്ചി കോഴി വിലക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന സുരക്ഷിതമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനും ആണ് കേരള ചിക്കൻ കമ്പനി ലക്ഷ്യമിടുന്നത്. കേരള ചിക്കൻ ഔട്ട്ലെറ്റ് ഉദ്ഘാടനം എം എൽ എ കെ യു അരുണൻ നിർവഹിച്ചു .ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി എ മനോജ് കുമാർ മുഖ്യാതിഥിയായിരുന്നു. വത്സല ശശി, ബിന്ദു സുരേന്ദ്രൻ, ഷീബ ശശിധരൻ, ശൈലജ ബാലൻഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള ചിക്കൻ സംരംഭക സൽജ സജീഷ് നന്ദിയും പറഞ്ഞു.

Advertisement