മാപ്രാണം നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ സ്വാതന്ത്ര്യ ദിനം ആചരിച്ചു

67

മാപ്രാണം:ഭാരതത്തിന്റെ 74 ആം സ്വാതന്ത്ര്യ ദിനം വളരെ ലളിതമായി ആചരിക്കണമെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്ന് നക്ഷത്ര റസിഡൻസ് അസോസ്സിയേഷൻ മാപ്രാണം ,കോവിഡ് മാനദണ്ഡങ്ങൾക്കനുസ്യതമായി സ്വാതന്ത്ര്യ ദിനം ആചരിച്ചു . കോവിഡ് എന്ന മഹാമാരിയുമായി പടപൊരുതുന്ന പോലീസ് , ആരോഗ്യ പ്രവൃത്തകർ , ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവരെ സ്മരിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങിൽ നക്ഷത്രയുടെ മുതിർന്ന അംഗവും വൈസ് പ്രസിഡണ്ടുമായ ശ്രീരാമൻ പതാക ഉയർത്തി . ചടങിൽ സെക്രട്ടറി രാധിക സ്വാഗതം രേഖപ്പെടുത്തി , പ്രസിഡണ്ട് ഗിരിജാ വല്ലഭൻ സംസാരിച്ചു.

Advertisement