10 കുടുംബങ്ങൾക്ക് ടിവി നൽകി ബി.ജെ.പി

51

ഇരിങ്ങാലക്കുട :ഭാരതീയ ജനതാ പാർട്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൊറോണ പടർന്നുപിടിക്കുന്ന ഈ കാലഘട്ടത്തിൽ പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ വഴി പഠിക്കുന്നതിനു വേണ്ടി 10 കുടുംബങ്ങൾക്ക് ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന സമിതി അംഗം സന്തോഷ്.ചെറാകുളം സ്പോൺസർ ചെയ്ത ടിവികൾ ഭാരതീയ ജനതാ പാർട്ടിയുടെ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷതവഹിച്ചു. പാർട്ടിയുടെ ജില്ല സെക്രട്ടറി കവിത ബിജു, മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ സി വേണുമാസ്റ്റർ,ബിന്ദു സന്തോഷ് പാർട്ടിയിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement