നഗരസഭ വളണ്ടിയർമാർക്കായി ഫേസ് ഷീൽഡ് നൽകി തവനീഷ്

158

ഇരിങ്ങാലക്കുട :അതിതീവ്രമേഖലയായി പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലേക്കും നഗരസഭ തിരഞ്ഞെടുത്ത 3 വീതം വളണ്ടിയർമാർക്ക് നൽകുന്നതിനായിട്ടുള്ള ഫേസ് ഷീൽഡ് ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ “തവനീഷ് ” നു വേണ്ടി ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജേക്കബ്ബ് ഞെരിഞ്ഞാംപിള്ളി നഗരസഭാ സെക്രട്ടറി കെ.എസ്. അരുണിന് കൈമാറി. ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പാൾ ഫാ.ജോയ് പീണിക്കാപറമ്പിൽ , തവനീഷ് ചാർജ് ഓഫീസർ മൂവിഷ് മുരളി, ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി എന്നിവർ പങ്കെടുത്തു.

Advertisement