സാണ്ടർ നിശബ്ദതയെ കീറി മുറിച്ച സോഷ്യലിസ്റ്റ് നേതാവ്: യൂജിൻ മോറേലി

251

ഇരിങ്ങാലക്കുട:ഫാസിസത്തിൻ്റെയും നാസിസത്തിൻ്റെയും മിത്രമായ നിശബ്ദതയെ കീറി മുറിച്ച അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് നേതാവായിരുന്നു സാണ്ടർ കെ.തോമസ് എന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ടും കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ യൂജിൻ മോറേലി പറഞ്ഞു.സാണ്ടർ അനുസ്മരണ സമിതി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച 8 മത് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥതിയുടെ നിലനിൽപ്പിന് വേണ്ടിസാണ്ടർ പോരാട്ടങ്ങൾ നടത്തി.അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കരുതെന്ന് ഇപ്പോൾ വാദിക്കുന്ന ചെന്നിത്തലയുടെ നിലപാട് ഭരണപക്ഷത്ത് ഇരുന്നപ്പോൾ മറ്റൊന്നായിരുന്നു.കാലത്തിന് മുമ്പേ സഞ്ചരിച്ച പരിസ്ഥതിസംരക്ഷകനായിരുന്നു സാണ്ടർ.അനുസ്മരണ കമ്മിറ്റി ചെയർമാൻ പോളി കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു.എൽ.ജെ.ഡി.സംസ്ഥാന കമ്മറ്റി അംഗം കെ.കെ.ബാബു, തിരക്കഥാകൃത്ത് സി ബി.കെ.തോമസ്, സംവിധായകൻ തോംസൺ, അഡ്വ.പാപ്പച്ചൻ വാഴപ്പിള്ളി, വാക്സിറിൻ പെരേപ്പാടൻ, ജോർജ് കെ.തോമസ്, വർഗീസ് തെക്കേക്കര എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ തോമസ് ചേനത്തുപറമ്പൻ സംവിധാ നം ചെയ്ത “ഭൂമിയിലെ മലാഖമാർ ” എന്ന ടെലിഫിലിം യൂജിൻ മോറേലി തിരക്കഥാകൃത്ത് സിബി.കെ.തോമസിന് നല്കി കൊണ്ട് പ്രകാശനം ചെയ്തു.

Advertisement