തൃശൂര്‍ ജില്ലയില്‍ ഇന്ന് (ജൂലൈ 5) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

394
coronavirus,3d render

തൃശൂര്‍: ജില്ലയില്‍ ഇന്ന് (ജൂലൈ 5) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേര്‍ കൂടി കോവിഡ് നെഗറ്റീവായി. നിലവില്‍ പോസിറ്റീവായി ആശുപത്രികളില്‍ കഴിയുന്നവര്‍ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകള്‍ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. സമ്പര്‍ക്ക കേസുകളില്ല. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ കൊല്ലത്ത്നിന്ന് വന്ന ബി.എസ്.എഫ് ജവാന്‍മാരാണ്. ജൂണ്‍ 22ന് വന്ന 53 കാരനും ജൂണ്‍ 26ന് വന്ന 52കാരനുമാണ് കോവിഡ് സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാന്‍മാര്‍.കൂടാതെ ജൂണ്‍ 13ന് മുംബൈയില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി (34, പുരുഷന്‍), ജൂണ്‍ 30ന് ബംഗളൂരുവില്‍നിന്ന് വന്ന കുന്നംകുളം സ്വദേശി (36, പുരുഷന്‍), ജൂണ്‍ 19ന് കുവൈത്തില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി (39, പുരുഷന്‍), ജൂണ്‍ 25ന് സൗദിയില്‍ നിന്നു വന്ന എടക്കഴിയൂര്‍ സ്വദേശി (40, പുരുഷന്‍), ജൂണ്‍ 23ന് കുവൈത്തില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (40, പുരുഷന്‍), ജൂണ്‍ 21ന് ബഹ്റൈനില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (33, പുരുഷന്‍), ജൂണ്‍ 20ന് ഒമാനില്‍ നിന്ന് വന്ന വടൂക്കര സ്വദേശി (20, പുരുഷന്‍), ജൂണ്‍ 30ന് സൗദിയില്‍ നിന്ന് വന്ന എടമുട്ടം സ്വദേശി (39, പുരുഷന്‍), ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി (37, പുരുഷന്‍, ജൂലൈ ഒന്നിന് റിയാദില്‍ നിന്ന് വന്ന അടാട്ട് സ്വദേശി (56, സ്ത്രീ) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്നത് 18308 പേര്‍. ഇവരില്‍ 18091 പേര്‍ വീടുകളിലും 217 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരേയാണ് ഞായറാഴ്ച (ജൂലൈ 5) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 26 പേരെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 1292 പേരെ ഞായറാഴ്ച (ജൂലൈ 5) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1456 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.ഞായറാഴ്ച (ജൂലൈ 5) 332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 11999 സാമ്പിളുകളാണ് അയച്ചത് . ഇതില്‍ 10831 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 1168 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 4457 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Advertisement