കാറളം ക്ഷീര വ്യവസായ സഹകരണ സംഘത്തിന് പുതിയതായി മിൽക് കളക്ഷൻ യൂണിറ്റ്

49

കാറളം :ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആധുനിക ഓട്ടോമാറ്റിക് മിൽക് കളക്ഷൻ യൂണിറ്റിന്റെയും പുതിയതായി ലഭിച്ച കെ എസ് കാലിത്തീറ്റ ഏജൻസിയുടേയും ഉൽഘാടനം ഗ്രാമപഞ്ചായത്ത് മെമ്പർ ഐ ഡി ഫ്രാൻസീസ് മാസ്റ്റർ നിർവഹിച്ചു. സംഘം പ്രസിഡണ്ട് സി ആർ സീതാരാമൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് അഡ്വ എം എസ് അനിൽകുമാർ മുഖ്യാതിഥി ആയിരുന്നു. കാറളം മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡണ്ട് തങ്കപ്പൻ പാറയിൽ, വാർഡ് മെമ്പർ കെ ബി ഷമീർ, ക്ഷീര സംഘം വൈസ് പ്രസിഡണ്ട് പി എസ് ജയരാജൻ, സെക്രട്ടറി വിജി കെ ജി എന്നിവർ പ്രസംഗിച്ചു.

Advertisement