ഇരിങ്ങാലക്കുട: സേവാഭാരതിയുടെ കൈത്താങ്ങിൽ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുoബത്തിന് വീട് ഒരുങ്ങുന്നു.ഭൂരഹിതർക്ക് സൗജന്യ വിതരണത്തിനായി പൊറത്തിശ്ശേരിയിലെ സുന്ദരൻ സേവാഭാരതിയെ ഏൽപിച്ച ഭൂമിയിൽ അനശ്വര ഗാനരചയിതാവായ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് നൽകിയ 3 സെൻ്റിൽ വീടൊരുങ്ങുന്നു. പ്രദീപിൻ്റെ മക്കളായ ഭദ്ര, അച്യുതാനന്ദൻ എന്നിവർ ചെമ്മണ്ടയിൽ നടന്ന ചടങ്ങിൽ കട്ടിള വയ്പ് നടത്തി. സേവാഭാരതി ജില്ലാ സെക്ര. Pഹരിദാസ്, ജനറൽസെക്ര. PK ഉണ്ണികൃഷ്ണൻ, പ്രസി.l K ശിവാനന്ദൻ, സെക്ര. ലിബിൻ രാജ്, പ്രമോദ് P N, കാറളം സേവാഭാരതി പ്രസി.PP പരമേശ്വരൻ, സെക്ര.MNചന്ദ്രൻ, ട്രഷറർ, V ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
Advertisement