കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

99

കാട്ടൂർ :കെ എസ് ഇ ബി യുടെ അശാസ്ത്രീയ ബില്ലിംഗ് സംവിധാനം നിർത്തല്ലാക്കുക, ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കുക, എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെപിസിസി ആഹ്വാനം അനുസരിച്ച് കോൺഗ്രസ് കാറളം – കാട്ടൂർ മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ വെള്ളാനി പവർ ഹൗസിലെ കാട്ടൂർ കെ എസ് ഇ ബി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. കോൺഗ്രസ് കാറളം മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. തങ്കപ്പൻ പാറയിൽ ഉദ്ഘാടനം ചെയ്തു. കാട്ടൂർ മണ്ഡലം പ്രസിഡണ്ട് എ എസ് ഹൈദ്രോസ് സ്വാഗതം ആശംസിച്ചു. തിലകൻ പൊയ്യാറ, എം ഐ അഷറഫ്, ധീരജ് തേറാട്ടിൽ, എം മുർഷിദ് എന്നിവർ പ്രസംഗിച്ചു.

Advertisement