ഇരിങ്ങാലക്കുട :കോവിഡ് പ്രതിസന്ധിക്കിടയിലും ദിവസേന ഇന്ധന വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ജോയിന്‍റ് കൗണ്‍സില്‍ മേഖലാ കമ്മറ്റി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുമ്പില്‍ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് കെ.ജെ.ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് എ,എം.നൗഷാദ് ഉദ്ഘാടനം ചെയ്തു. എം.കെ.ഉണ്ണി,എം.കെ.ജിനീഷ്,എന്‍,വി.നന്ദകുമാര്‍,എം.എസ് അല്‍ത്താഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement