വേഴേക്കാട്ടുകര സെൻററിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

172

മുരിയാട് :തൃശ്ശൂർ ജില്ലാ പഞ്ചായത്തിൻറെയും മുരിയാട് ഗ്രാമ പഞ്ചായത്തിൻ്റെയും 2019-20 സാമ്പത്തിക വർഷത്തെ സംയുക്ത പദ്ധതിയായി വേഴേക്കാട്ടുകര സെൻററിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ജസ്റ്റിൻ ജോർജ് സന്നിഹിതരായിരുന്നു.

Advertisement