സംസ്ഥാനത്ത് ഇന്ന് (ജൂൺ 5 ) 111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

84

സംസ്ഥാനത്ത് ഇന്ന് (ജൂൺ 5 ) 111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.22 പേരുടെ ഫലം നെഗറ്റീവായി . 48 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .50 പേർ വിദേശത്ത് നിന്നും .പാലക്കാട്‌ 40 ,മലപ്പുറം 18 ,പത്തനംതിട്ട 11 ,എറണാകുളം 10 ,തൃശൂർ 8 ,തിരുവനന്തപുരം 5 ,ആലപ്പുഴ 5 ,കോഴിക്കോട് 4 ,ഇടുക്കി 3 ,കൊല്ലം 2 ,വയനാട് 3 ,കോട്ടയം ,കാസർകോഡ് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.10 പേർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു .മഹാരാഷ്ട്ര 25 ,തമിഴ്നാട് 10 ,കർണാടക 3 ,ഉത്തർപ്രദേശ് ,ഹരിയാന ,ലക്ഷദ്വീപ് 1 വീതം ,ഡൽഹി 4 ,ആന്ദ്ര 3 വീതം പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നത് . ഇതുവരെ സംസ്ഥാനത്ത് 1697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 973 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 177106 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 247 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 79074 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 74769 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.

Advertisement