ലോക പരിസ്ഥിതിദിനത്തിൽ ബി.ജെ.പി കർഷകമോർച്ച വൃക്ഷത്തൈകൾ നടലും 5000 വൃക്ഷത്തൈകൾ വിതരണവും സംഘടിപ്പിച്ചു

86

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി കർഷകമോർച്ച എച്ച് ഡി കോട്ട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരത്തിൽ കെ എസ് ആർ ടി സി പരിസരത്ത് വൃക്ഷത്തൈകൾ നടലും കെ എസ് ആർ ടി സി പരിസരത്തെ വീടുകളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യലും സംഘടിപ്പിച്ചു.കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് അഭിലാഷ് കണ്ടാരന്തറ അധ്യക്ഷത വഹിച്ചു.ബിജെപി പി ത്രിശൂർ ജില്ലാ സെക്രട്ടറി എം ജി പ്രശാന്ത്ലാൽ വൃക്ഷത്തൈ ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട വീടുകളിൽ ആദ്യ വൃക്ഷത്തൈ വിതരണം നടത്തി.ജനറൽ സെക്രട്ടറിമാരായ കെസി വേണുമാസ്റ്റർ,ഷൈജു കുറ്റിക്കാട്ട്,കർഷകമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി എസ് സുബീഷ്,ബിജെപി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്മാരായ മനോജ് കല്ലിക്കാട്ട്,അമ്പിളി ജയൻ,ബിജെപി മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് സന്തോഷ് ബോബൻ,കർഷകമോർച്ച ജില്ലാ കമ്മിറ്റി അംഗം ഗം ടി ആർ രാജേഷ്,മണ്ഡലം കർഷകമോർച്ച മണ്ഡലം സെക്രട്ടറി വിജയൻ പാറേക്കാട്ട് എന്നിവർ നേതൃത്വം നൽകി.
നിയോജകമണ്ഡലത്തിലെ കാട്ടൂർ,കാറളം,മുരിയാട്, ആളൂർ,വേളൂക്കര, പൂമംഗലം, പടിയൂർ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും കർഷകമോർച്ചയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നടലും വിതരണവും സംഘടിപ്പിച്ചു. അതാത് പഞ്ചായത്ത്- മുനിസിപ്പാലിറ്റിയിലെ ബി.ജെ.പി-കർഷകമോർച്ച നേതാക്കൾ നേതൃത്വം നൽകി.

Advertisement