ദുരിതാശ്വാസ നിധിയിലേക്ക് വാർഷിക ആഘോഷ ചിലവ് സംഭാവന ചെയ്തു

98

മുരിയാട് : എവർഗ്രീൻ പുരുഷ സ്വയംസഹായ സംഘം 7 മത്‌ വാർഷികം കൊറോണ ലോക്ക് ഡൗൺ മൂലം മാറ്റിവെച്ച സാഹചര്യത്തിൽ ആഘോഷ പരിപാടികൾക്കായി മാറ്റിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി ലേക്ക് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശങ്കരനാരായണനെ ഏൽപ്പിച്ചു. കൂടാതെ കിഡ്‌‌നി അസുഖം മൂലം കഷ്ടപ്പെടുന്ന ആനന്ദപുരം അരിത്തോട്ടത്ത് മനക്കൽ കൃഷ്ണൻ നമ്പൂതിരി അവര്കൾക്ക് 2000 രൂപ നൽകി. മുരിയാട് സഹകരണ ബാങ്കിന് മുൻപിൽ വച്ച് പ്രസിസന്റ് കണ്ണൻ വടക്കൂട്ട് 5000/- രൂപയുടെ ചെക്ക് ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന് നൽകി സെക്രട്ടറി ഗോപിനാഥ് മറ്റ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement