ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥകെതിരെ സമരം

78

കരുവന്നൂർ:2018 ലേ പ്രളയ സമയത്ത് ഇടിഞ്ഞു പോയ കരുവന്നൂർ സൗത്ത് ബണ്ട് റോഡിന്റെ വശങ്ങളിൽ ഇനിയും അറ്റകുറ്റപണികൾ നടക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി.കാറളം ഇല്ലിക്കൽ ഡാം പരിസരത്ത് നടന്ന പ്രതിഷേധത്തിന് കാറളം മണ്ഡലം ബൂത്ത് 15ഉം പൊറത്തിശ്ശേരി മണ്ഡലം ബൂത്ത് 33ഉം നേതൃത്വം കൊടുത്തു.പ്രദേശവാസികൾ മൂന്നാമതൊരു പ്രളയ ഭീഷണിയിൽ നിൽക്കുമ്പോഴും ഈ പണികൾ നടത്താത്തത് ഇറിഗേഷൻ വകുപ്പിന്റെ കടുത്ത അനസ്ഥയാണെന്ന് പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ കോൺഗ്രസ്സ് സെക്രട്ടറി ആന്റോ പെരുമ്പിള്ളി പറഞ്ഞു.കോൺഗ്രസ്സ് കാറളം മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. ബൂത്ത് പ്രസിഡന്റുമാരായ എൻ വി കുമാരൻ,അജീഷ് മേനോൻ,ധർമരാജൻ എന്നിവർ അധ്യക്ഷത വഹിച്ചു.ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ കെ കേ അബ്ദുള്ളക്കുട്ടി,കാറളം പഞ്ചായത്ത് മെമ്പർ ഐ ഡി ഫ്രാൻസിസ് മാസ്റ്റർ,ചിന്ത ധർമരാജൻ,പി എസ് മണികണ്ഠൻ,എം ആർ സുധാകരൻ,അല്ലി വിൽസൺ,രാമചന്ദ്രൻ ആചാരി,കേ ഡി ഡേവീസ്,മുകുന്ദൻ കളരിക്കൽ എന്നിവർ പങ്കെടുത്തു.

Advertisement