ഇരിങ്ങാലക്കുട: നഗരസഭ കോവിഡ് കെയർ സെന്ററാക്കി മാറ്റിയ കാട്ടുങ്ങച്ചിറ ഔവ്വർ ഹോസ്പിറ്റലിലേക്ക് ആവശ്യമുള്ള ഫാനുകൾ സേവ് ഇരിങ്ങാലക്കുട നൽകി.
നഗരസഭ അങ്കണത്തിൽ വച്ച് സേവ് ഇരിങ്ങാലക്കുടയുടെ ചെയർമാൻ ശ്രീ. കെ.എസ്. അബ്ദുൾ സമദ് നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കുര്യൻ ജോസഫിന് ഫാനുകൾ കൈമാറി.കൗൺസിലർമാരായ സോണിയ ഗിരി, സുജ സജീവ്,
ഹെൽത്ത് സൂപ്പർവൈസർ പി.ആർ.സ്റ്റാൻലി, ഹെൽത്ത് ഇൻസ്പെക്ടർ ബേബി,സേവ് ഇരിങ്ങാലക്കുട സെക്രട്ടറി അഡ്വ. പി.ജെ.ജോബി, ഭാരവാഹികളായ
കെ.എച്ച്.ഷെറിൻ അഹമ്മദ്, ഷിജിൻ.ടി.വി.എന്നിവർ സംസാരിച്ചു.
Advertisement