Home NEWS മാലിന്യ ശേഖരണത്തിനിടയില്‍ ലഭിച്ച സ്വര്‍ണ്ണതള തിരിച്ച്നല്‍കി മാതൃകയായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍

മാലിന്യ ശേഖരണത്തിനിടയില്‍ ലഭിച്ച സ്വര്‍ണ്ണതള തിരിച്ച്നല്‍കി മാതൃകയായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍

കാറളം:വീടുകളില്‍ നിന്ന് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ കവറില്‍ നിന്ന് ലഭിച്ച സ്വര്‍ണ്ണതള തിരിച്ച് നല്‍കി ഹരിതകര്‍മ്മ സാനാംഗങ്ങള്‍ മാതൃകയായി. കാറളം ഗ്രാമപഞ്ചായത്ത് 11- ാം വാര്‍ഡിലെ ഹരിത കര്‍മ്മ സേന അംഗങ്ങളായ റീന രാജു, ജയന്തി രാജന്‍ എന്നിവര്‍ക്കാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ അര പവന്‍ വരുന്ന സ്വര്‍ണ്ണ തള ലഭിച്ചത്. താണിശ്ശേരി ശാന്തി റോഡില്‍ തച്ചിരാട്ടില്‍ അശോകന്‍റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം വൈകീട്ടാണ് തള ലഭിച്ചത്. മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനിടയില്‍ ലഭിച്ച സ്വര്‍ണ്ണാഭരണം ഉടന്‍ തന്നെ ഇവര്‍ കുടുംബാംഗങ്ങളെ ഏല്‍പിക്കുകയായിരുന്നു. കഴിഞ്ഞ എട്ട് മാസമായി ഹരിതകര്‍മ സേനയില്‍ പ്രവര്‍ത്തിക്കുന്ന റീനയും ജയന്തിയും 11 മാസമായി തൊഴിലുറപ്പ് പദ്ധതിയുടേയും ഭാഗമാണ്.

Exit mobile version