Home NEWS എസ്.എസ്.എല്‍.സി,പ്ലസ് ടു,വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

എസ്.എസ്.എല്‍.സി,പ്ലസ് ടു,വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി , പ്ലസ് ടു,വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ നേരത്തെ കേന്ദ്ര തടസ്സമുണ്ടായിരുന്നതായും ഇപ്പോള്‍ അനുമതി ലഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ഥന മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷനടത്താന്‍ കേന്ദ്രം അനുമതി നല്‍കിയത്‌.

Exit mobile version