കൈതാങ്ങായി നാട്ടുകാരും പോലീസ് അസ്സോസിയേഷനും :മല്ലികയ്ക്കും ലീലാമണിയ്ക്കും പുതിയ വീടൊരുങ്ങി

69

ഇരിങ്ങാലക്കുട :അവിട്ടത്തൂര്‍ സ്വദേശി പരേതനായ കുറുപ്പത്താട്ടില്‍ മാധവന്റെ മക്കളായ അസുഖബാധിതരായ മല്ലികയേയും ലീലാമണിയേയും സംരക്ഷിക്കുന്നതിന് വേണ്ടി നാട്ടുകാരുടെയും ആളൂര്‍ പോലിസ് അസോസിയേഷന്റേയും സഹായത്തോടെ അടച്ചുറപ്പുള്ള വീടെന്ന ഇവരുടെ സ്വപ്‌നം സാക്ഷാത്കരിച്ചു.വളരെ നാളുകളായി അസുഖബാധിതരായ മല്ലികയുടേയും ലീലാമണിയുടേയും ദുരവസ്ഥ കണ്ട നാട്ടുകാരാണ് ഈ സത്കര്‍മ്മത്തിന് മുന്നിട്ടിറങ്ങിയത്.ആളൂര്‍ പോലിസ് അസോസിയേഷനും ഒപ്പം ചേര്‍ന്നതോടെ വീട് നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയായിരുന്നു.വെള്ളാങ്ങല്ലൂര്‍
ബ്ലോക്ക് പഞ്ചായത്ത് അംഗം തോമാസ് കോലങ്കണ്ണി ചെയര്‍മാനായും കെ.എ ഗോപി
സെക്രട്ടറിയായും കെ.കെ ജോണ്‍സണ്‍ ട്രഷററായുമുള്ള  സഹായ സമിതിയാണ് വീട്
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ നിര്‍വഹിച്ചു.വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷ് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തോമാസ് കോലങ്കണ്ണി,കെ.കെ ജോണ്‍സണ്‍,വേളൂക്കര പഞ്ചായത്ത് അംഗം പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement