സംസ്ഥാനത്ത് ഇന്ന് (മെയ് 19 ) 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

87

സംസ്ഥാനത്ത് ഇന്ന് (മെയ് 19 ) 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പോസിറ്റീവായ എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു പേരും പത്തനതിട്ട, ആലപ്പുഴ തൃശൂര്‍,പാലക്കാട് ജില്ലകളില്‍ ഒരാള്‍ വീതവും ഇന്ന് വൈറസ് ബാധിതരായി.ഇതില്‍ നാലുപേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്നവര്‍ എട്ട് പേര്‍. അതില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍നിന്നാണ്.തമിഴ്‍നാട് ,ഗുജറാത്ത് നിന്നും ഓരോരുത്തർ. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 142 പേര്‍ നിലവില്‍ ചികിത്സയിലാണ്.ആകെ 72,000 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 71,545 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.ആശുപത്രികളില്‍ 455 പേരും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 46,958 സാമ്പിള്‍ പരിശോധിച്ചു.ഇതില്‍ 45,527 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. 33 ഹോട്ട് സ്‌പോട്ടുകളാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്.കണ്ണൂരിലെ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്തുകള്‍, കോട്ടയത്തെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

Advertisement