കാട്ടൂർ സർവീസ് സഹകരണ ബാങ്കിൽ അതിജീവന പലിശ രഹിത വായ്പ പദ്ധതി നടപ്പിലാക്കി

267

കാട്ടൂർ: കോവിഡ്19 ലോക്ക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഒരു കൈതാങ്ങാകുവാൻ ബാങ്ക് നടപ്പിലാക്കുന്ന അതിജീവനം- പലിശ രഹിത വായ്പാ പദ്ധതികളുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻറ് രാജലക്ഷ്മി കുറുമാത്ത്‌ നിർവഹിച്ചു. ബാങ്കിൻറെ എല്ലാ ബ്രാഞ്ചുകൾ മുഖേനയും31-7-2020 വരെ വായ്പാലഭിക്കുന്നതാണ്. ആൾ ജാമ്യത്തിൽ 10000/- രൂപവരെയും വ്യാപാര ലോൺ ആയി 50, 000/- രൂപവരെയും കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കായി പരമാവധി 1, 00, 000/- രൂപവരെയും വായ്പ ലഭിക്കുന്നതാ ണെന്ന് പ്രസിഡണ്ട് അറിയിച്ചു. കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പകളാണ് പലിശ ഇളവ് അനുകൂല്യം ലഭിക്കുന്നത്.

Advertisement