Home NEWS കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ

കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ

കാട്ടൂർ:കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ.മാസങ്ങളായി ഒളിവിലായിരുന്ന താണിശ്ശേരി സ്വദേശി ചിറക്കുഴി വീട്ടിൽ മാങ്ങാണ്ടി എന്ന് വിളിക്കുന്ന ആഷിഖ് 19 വയസ് ആണ് കാട്ടൂർ പോലീസിൻ്റെ പിടിയിലായത്. കേസിലെ ഒമ്പതാം പ്രതിയായ ഇയാൾ താണിശ്ശേരി കോളനി പരിസരത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. പോലീസ് മഫ്ടിയിൽ എത്തിയതു കണ്ട് ഓടിയ ഇയാളെ രണ്ടു കിലോമീറ്ററോളം പിൻ തുടർന്ന് പിടികൂടുകയായിരുന്നു. കേസിലെ നാലു പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.കാട്ടൂർ ഇൻസ്പെക്ടർ സന്ദീപ്, സബ് ഇൻസ്പെക്ടർ വിമൽ, ഇരിങ്ങാലക്കുട DYSP ഫെയ്മസ് വർഗീസിൻ്റെ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

Exit mobile version