സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

109

സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കാസർഗോഡ് – 10, മലപ്പുറം – 5, പാലക്കാട് – 3, വയനാട് – 3, കണ്ണൂർ – 2, പത്തനംതിട്ട – 1,കോഴിക്കോട്‌ – 1, ഇടുക്കി -1 സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത് . 560 പേർക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു . 64 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.രോഗം സ്ഥിരീകരിച്ചവരിൽ 14 പേർ പുറത്ത് നിന്ന് വന്നവരാണ്.7 പേർ വിദേശത്ത് നിന്നും നാല് പേർ മുബൈയിൽ നിന്നും രണ്ട് പേർ ചെന്നൈയിൽ നിന്നും ഒരാൾ ബാംഗ്ളൂരിൽ നിന്ന് വന്നതുമാണ് .പതിനൊന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36910 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 36632 പേര്‍ വീടുകളിലും, 548 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 174 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.40692 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 39619 രോഗബാധയില്ലെന്ന് ഉറപ്പാക്കി

Advertisement