പട്ടികജാതി മോർച്ച സമരം സംഘടിപ്പിച്ചു

78

ഇരിങ്ങാലക്കുട :പട്ടിക ജാതിമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി വിഭാഗങ്ങൾക്കു് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക, പട്ടികജാതിക്കാരുടെ കാർഷിക കടങ്ങളും ചെറുകിട വായ്പകളും എഴുതി തള്ളുക, പട്ടികജാതി പരമ്പരാഗത കലാകാരന്മാർക്ക് ധനസഹായം പ്രഖ്യാപിക്കുക,മറ്റു വായ്പകൾക്ക് മോറോട്ടോറിയം പ്രഖ്യാപിക്കുക,എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ടു് ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ പ്ലക്കാർഡുകളേന്തി സമരം സംഘടിപ്പിച്ചു. പട്ടികജാതി മോർച്ച നിയോജക മണ്ഡലം പ്രസിഡണ്ട് കെ ബി രാജേഷ് അധ്യക്ഷത വഹിച്ച നിൽപ്പ് സമരം BJP നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, വൈസ് പ്രസിഡൻറ് അമ്പിളി ജയൻ,ദാസൻ വെട്ടത്ത് എന്നിവർ നേതൃത്വം നൽകി.

Advertisement