ട്രീസ് മുഖാവരണങ്ങൾ നൽകി

41

വേളൂക്കര:ആരോഗ്യ-സന്നദ്ധ പ്രവർത്തകരുടെ സുരക്ഷയെ കരുതി ട്രൈബൽ റിസോഴ്സസ് എൻലൈറ്റൻ എക്കോളജി സൊസൈറ്റി ത്രീ ലെയർ മാസ്കുകളും ഗ്ലൗസുകളും വിതരണം ചെയ്തു. ട്രീസ് സംസ്ഥാന ജനറൽ സെക്രട്ടറി വാക്സറിൻ പെരെപ്പാടനിൽ നിന്ന് വേളൂക്കര ഗ്രാമപഞ്ചായത്ത് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ തനുജ മാസ്കുകൾ ഏറ്റുവാങ്ങി.ഡോക്ടർ സിനോയ്, ഹെൽത്ത് ഇൻസ്പെക്ടർ ഭരത് കുമാർ, മോളി.സി.പി., അജിത് വിനായക്, കിരൺ ഡേവിസ് എന്നിവർ പങ്കെടുത്തു.നാട്ടറിവുകളുടെ സംരക്ഷണവും നിരാലംബരായവർക്ക് സ്വാന്തനവും പകർന്നു കൊണ്ട് പ്രവർത്തിക്കുന്ന ട്രീസിൻ്റെ വാട്ട്സാപ്പ് കൂട്ടായ്മയാണ് ഇവ സ്പോൺസർ ചെയ്യുന്നത്.

Advertisement