കാറളം:പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേയ്ക്കും അവശതയനുഭവിക്കുന്ന രോഗികളുള്ള വീടുകളിലേയ്ക്കുമായി അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമായി എക്സ് സർവ്വീസസ് ലീഗ് കാറളം പഞ്ചായത്ത് കമ്മറ്റി സഹായമെത്തിച്ചു.സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസി. ക്യാപ്റ്റൻ വിൻസന്റ് ,ഭാരവാഹികളായ ക്യാപ്റ്റൻ സോമൻ ,ആന്റണി, ജിബി, വത്സൻ ,രമാകൃഷണമൂർത്തി ,എന്നിവരിൽ നിന്നും കാറളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സന്തോഷ് സഹായം ഏറ്റുവാങ്ങി. എക്സ് സർവ്വീസ് ലീഗിന്റെ അകമഴിഞ്ഞ സഹായ സഹകരങ്ങൾക്ക് പഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് ഷീജ സന്തോഷ് പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.
Advertisement