Home NEWS വട്ടു ഗുളിക ലഹരിയിൽ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

വട്ടു ഗുളിക ലഹരിയിൽ ആക്രമണം നടത്തിയ യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട :വട്ടു ഗുളിക ലഹരിയിൽ ഇരിങ്ങാലക്കുട, കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആക്രമണം നടത്തിയ നാലംഗസംഘത്തെ പോലിസ് അറസ്റ്റു ചെയ്തു.ഇടുക്കി സ്വദേശി പന്തിലാംകുടി വീട്ടിൽ ആൽബർട്ട്(22 ), മൂർക്കനാട് സ്വദേശി കുറത്തു പറമ്പിൽ വിട്ടിൽ അനുമോദ്(19) , അരിപാലം സ്വദേശി നടുവത്ത് പറമ്പിൽ വിനു സന്തോഷ്(23) , ഇടുക്കി അടിമാലി സ്വദേശി തെള്ളിപടവിൽ ആശംസ്(19) എന്നിവരെയാണ് ഡി,വൈ .എസ്.പി ഫേമസ് വർഗ്ഗീസിൻറെ നിർദ്ദേശപ്രകാരം കാട്ടൂർ എസ്ഐ വി .വി .വിമൽ , ഇരിങ്ങാലക്കുട എസ് ഐ അനൂപ്‌ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.വട്ടു ഗുളിക കഴിച്ച യുവാക്കൾ കാറിൽ കറങ്ങി നടന്ന് എടക്കുളത്ത് യുവാവിനെയും കാറളത്ത് വച്ച് ഗൃഹനാഥനെയും വെട്ടി പരിക്കേൽപിക്കുകയും ചെയ്തു.ഇരിങ്ങാലക്കുടയിലും സംഘം വീടാക്രമിച്ച് വീട്ടുകാരെ മർദ്ദിക്കുകയും ചെയ്തു.വീണ്ടും ആക്രമണം നടത്താൻ എടക്കുളത്ത് എത്തിയപ്പോൾ നാട്ടുകാരുടെ സഹയത്തോടെ പോലീസ് അറസ്റ്റു ചെയുകയായിരുന്നു.

Exit mobile version