സ്കൂൾ കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ പോക്സോ പ്രകാരം അറസ്റ്റിൽ

1172

ഇരിങ്ങാലക്കുട :സ്കൂൾ കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ.നടവരമ്പ് പണിക്കശ്ശേരി വീട്ടിൽ ഉണ്ണികൃഷ്ണൻ (52) നെയാണ് സ്കൂൾ കുട്ടിയെ പീഡിപ്പിച്ച കേസിൽ പോലീസ് പിടികൂടിയത് .അഡിഷണൽ എസ്.ഐ ശ്രീനിയുടെ നേതൃത്വത്തിൽ പിടികൂടിയ ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.എസ്.ഐ പ്രതാപൻ ,വൈശാഖ് മംഗലൻ ,അനൂപ് ലാലൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു .

Advertisement