റോഡിൽ മാലിന്യം തള്ളിയവർക്ക് മുട്ടൻ പണി കൊടുത്ത് നഗരസഭ ആരോഗ്യ വിഭാഗം

481

ഇരിങ്ങാലക്കുട:ബൈപാസ് റോഡിൽ മാലിന്യം തള്ളിയവർക്ക് മുട്ടൻ പണി കൊടുത്ത് നഗരസഭ ആരോഗ്യ വിഭാഗം .ഠാണാ- കാട്ടൂർ ബൈപ്പാസ് റോഡിൽ മാലിന്യങ്ങൾ തള്ളിയ ബേക്കറി ഉടമസ്ഥന് എതിരെ ആണ് നഗരസഭ ആരോഗ്യവിഭാഗം കർശന നടപടി എടുത്തത്.പുല്ലുർ പുളിഞ്ചോടുള്ള ഷിൻകി ബേക്കേഴ്‌സിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ, ഒഴിഞ്ഞ കുപ്പികൾ, പ്ലാസ്റ്റിക് എന്നിവയാണ് ബൈപ്പാസ് റോഡിൽ തള്ളിയ നിലയിൽ ആരോഗ്യ വിഭാഗം കണ്ടെത്തിയത് .ബേക്കറി ഉടമയോട് തന്നെ മാലിന്യങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജെ അനിൽ പറഞ്ഞു.ഇത്തരത്തിൽ വരുന്ന എല്ലാ കേസുകളും ഇതേപോലെ കൈകാര്യം ചെയ്യാനും പിഴ അടപ്പിക്കാനും ആണ് തീരുമാനം എന്നും അദ്ദേഹം പറഞ്ഞു .

Advertisement