ഇരിങ്ങാലക്കുട :കൂടിയാട്ടം കുലപതി അമ്മന്നൂര്‍ ചാച്ചു ചാക്യാര്‍ക്ക് (1881 – 1967) സമര്‍പ്പിച്ചുകൊണ്ട് ഇരിങ്ങാലക്കുട നടനകൈരളിയില്‍ മാര്‍ച്ച് 1 മുതല്‍ 15 വരെ നീണ്ടുനില്‍ക്കുന്ന മുപ്പതാമത് നവരസസാധന ശില്‍പ്പശാല പ്രശസ്ത ഭരതനാട്യം നര്‍ത്തക ദമ്പതികളായ ഷിജിത് നമ്പ്യാരും പാര്‍വ്വതി മേനോനും സംയുക്തമായി ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ നാനാഭാഗത്തുനിന്നും ശില്‍പ്പശാലയില്‍ പങ്കെടുക്കുവാന്‍ നര്‍ത്തകരും നടീനടന്മാരും ഉള്‍പ്പെടുന്ന പതിനേഴോളം കലാപ്രവര്‍ത്തകര്‍ എത്തിചേര്‍ന്നവരില്‍ പ്രശസ്ത ഭതരനാട്യം നര്‍ത്തകന്‍ ശ്യാംജിത്ത്, നര്‍ത്തകി വിരാജ, ഒഡീസ്സി നര്‍ത്തകി പൃഥ്വി നായക്, കഥക് നര്‍ത്തകി അതിഥി വെങ്കിടേശ്വരന്‍, പ്രശസ്ത നടി ജിനാ ബൈഷ്യ എന്നിവരുള്‍പ്പെടുന്നു . നവരസസാധന എന്ന അഭിനയ പരിശീലന പദ്ധതിയുടെ ഉപജ്ഞാതാവ് ഗുരു വേണുജി നേതൃത്വം നല്‍കുന്ന ശിള്‍പ്പശാലയില്‍ നേത്രാഭിനയം പരിശീലിപ്പിക്കുന്നത് പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണുവാണ്.
മുപ്പതാമത് നവരസസാധന ശില്‍പ്പശാലക്ക് തുടക്കമായി
Advertisement