Home NEWS കാട്ടൂർ പഞ്ചായത്തിൽ മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ സബ്‌സിഡി വിതരണം

കാട്ടൂർ പഞ്ചായത്തിൽ മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ സബ്‌സിഡി വിതരണം

കാട്ടൂർ :കാട്ടൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക് പ്രളയാനന്തരം റീ സർജന്റ് കേരള ലോൺ സ്‌കീം പ്രകാരം അഞ്ച് കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ അനുവദിച്ച ലോണിൻറെ സബ്‌സിഡി തുകയായ മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ വിതരണോത്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .എ മനോജ്‌കുമാർ നിർവ്വഹിച്ചു.കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി .കെ രമേഷ് അധ്യക്ഷത വഹിച്ചു.പഞ്ചായത്തിലെ 618 കുടുംബങ്ങൾക്കാണ് സബ്‌സിഡി കൊടുക്കുന്നത് . സി .ഡി .എസ് ചെയർപേഴ്‌സൺ അമിത മനോജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന രഘു ,ക്ഷേമകാര്യ ചെയർപേഴ്‌സൺ ജയശ്രീ സുബ്രമഹ്ണ്യൻ, വികസനകാര്യ ചെയർപേഴ്‌സൺ ടി .വി ലത ,ആരോഗൃകാര്യ ചെയർപേഴ്സൺ ഷീജ പവിത്രൻ ,ബ്ലോക്ക് ഡിവിഷൻ മെമ്പർ അംബുജം രാജൻ എന്നിവർ ആശംസയർപ്പിച്ചു .പഞ്ചായത്ത് മെമ്പർമാർ ,കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version