Home NEWS വിഷന്‍ ഇരിങ്ങാലക്കുടയുടെ we-can പദ്ധതിയുടെ ഭാഗമായി ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സും, ഇന്നസെന്റിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’...

വിഷന്‍ ഇരിങ്ങാലക്കുടയുടെ we-can പദ്ധതിയുടെ ഭാഗമായി ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സും, ഇന്നസെന്റിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തക ചര്‍ച്ചയും നടന്നു

ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുടയുടെ we-can പദ്ധതിയുടെ ഭാഗമായി ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ്സും, ഇന്നസെന്റിന്റെ ‘ക്യാന്‍സര്‍ വാര്‍ഡിലെ ചിരി’ എന്ന പുസ്തക ചര്‍ച്ചയും നടന്നു. ഇരിങ്ങാലക്കുട എസ്.എന്‍.പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടു കൂടി മതമൈത്രി നിലയത്തില്‍ നടന്ന ബോധവത്ക്കരണ ക്ലാസ്സും പുസ്തക ചര്‍ച്ചയും താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.സി.കെ.രവി അദ്ധ്യക്ഷഎസ.ത വഹിച്ചു. അമല മെഡിക്കല്‍ കോളേജിലെ ഡോ.സി.ഡി. വര്‍ഗ്ഗീസ് ക്ലാസ്സ് നയിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, എസ്.എന്‍.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ ടീച്ചര്‍,എസ്.എന്‍. ടി.ടി.ഐ. പ്രിന്‍സിപ്പല്‍ മൃദുല, കിഡ്നി ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ.ഹരീന്ദ്രനാഥ്, കോ-ഓഡിനേറ്റര്‍മാരായ സോണിയ ഗിരി, എം.എന്‍.തമ്പാന്‍, അനുശ്രീ കൃഷ്ണനുണ്ണി എന്നിവര്‍ സംസാരിച്ചു. വിഷന്‍ ഇരിങ്ങാലക്കുട കണ്‍വീനര്‍ കെ.എന്‍.സുഭാഷ് സ്വാഗതവും എസ്.എന്‍.സ്‌കൂള്‍ മാനേജര്‍ പി.കെ.ഭരതന്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Exit mobile version