Home NEWS അനധ്യാപക ദിനാഘോഷം ജനുവരി 23 വ്യാഴാഴ്ച

അനധ്യാപക ദിനാഘോഷം ജനുവരി 23 വ്യാഴാഴ്ച

ഇരിങ്ങാലക്കുട: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ന് വ്യാഴാഴ്ച അനധ്യാപകദിനമായി സംസ്ഥാനമാകെ കൊണ്ടാടുന്നു. ആധുനിക വിദ്യഭ്യാസ മേഖലയില്‍ അനധ്യാപകന്റെ പങ്ക് മാറ്റി നിര്‍ത്തപ്പെടേണ്ടതല്ലെന്ന തിരിച്ചറിവ് സന്ദേശം വിളിച്ചോതുന്നു.സംസ്ഥാനത്തെ എല്ലാം വിദ്യാലയങ്ങളിലും ജനുവരി 23 ന് അനധ്യാപകദിനമായി ആഘോഷിക്കുന്നു. ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലാതല പരിപാടി ജനുവരി 23 ന് വ്യാഴാഴ്ച നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വൈകീട്ട് 4.30ന് DEO എം.ആര്‍.ജയശ്രീ ഉദ്ഘാടനം ചെയ്യും.

Exit mobile version