Home NEWS നാളെ ദേശീയ പണിമുടക്ക്

നാളെ ദേശീയ പണിമുടക്ക്

ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി നടക്കുന്ന ദേശീയപണിമുടക്കില്‍ മുപ്പത് കോടിയോളം തൊഴിലാളികള്‍ പങ്കെടുക്കും. ജീവനക്കാരും അധ്യാപകരും യുവാക്കളും സ്ത്രീകളും വിദ്യാര്‍ഥികളും പിന്തുണ പ്രഖ്യാപിച്ചു. വിവേചനപരമായ പൗരത്വ നിയമത്തിനെതിരായി രാജ്യമാകെ തെരുവിലിറങ്ങിയ ഘട്ടത്തിലാണ് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളിവര്‍ഗത്തിന്റെ ഒറ്റക്കെട്ടായ മുന്നേറ്റം.സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളാണ് പണിമുടക്ക് ആഹ്വാനം നടത്തിയിട്ടുള്ളത്. നിരവധി സ്വതന്ത്ര യൂണിയനുകളും അസോസിയേഷനുകളും ഫെഡറേഷനുകളും പിന്തുണയുമായുണ്ട്. സംഘപരിവാര്‍ സംഘടനയായ ബിഎംഎസ് പണിമുടക്കില്‍നിന്ന് പിന്‍വലിഞ്ഞുട്ടുമുണ്ട്. പൊതുമേഖലാ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, പ്രതിരോധനിര്‍മാണം, റെയില്‍വേ, കല്‍ക്കരി അടക്കമുള്ള മേഖലകളില്‍ 100 ശതമാനം എഫ്ഡിഐ അനുവദിച്ചത് പിന്‍വലിക്കുക, ദേശീയതലത്തില്‍ 21,000 രൂപ മിനിമം വേതനം നടപ്പാക്കുക, വിലക്കയറ്റം തടയുക, ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പണിമുടക്കില്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍.

Exit mobile version