സിപിഐ(എം) വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനവും, കെ.കെ.മോഹനന്‍ അനുസ്മരണവും നടത്തി

89

ഇരിങ്ങാലക്കുട : സിപിഐ(എം) വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം കര്‍മ്മവും, കൊറ്റനല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന കെ.കെ.മോഹനന്‍ അനുസ്മരണ സമ്മേളനവും സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.എ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അംഗം ഉല്ലാസ് കളക്കാട്ട്, സിപിഐഎം ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ടി.ജി.ശങ്കനാരായണന്‍, കാതറിന്‍പോള്‍ എന്നിവര്‍ സംസാരിച്ചു. അവിട്ടത്തൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ.എല്‍.ജോസ് മാസ്റ്റര്‍ നന്ദിയും പ്രകാശിപ്പിച്ചു.

Advertisement