Home NEWS കഞ്ഞി വിതരണം നടത്തി

കഞ്ഞി വിതരണം നടത്തി

ഇരിങ്ങാലക്കുട : ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. ഇരിങ്ങാലക്കുട RTO ശ്രീ എം ആര്‍ ബാബു ഉച്ചഭക്ഷണ വിതരണോത്ഘാടനം നിര്‍വഹിച്ചു. ഉച്ചഭക്ഷണത്തിന്റെ ചിലവുകള്‍ ഐക്കരക്കുന്ന് തറയില്‍ നാരായണന്‍ ഭാര്യലക്ഷ്മിയുടെ സ്മരണാര്‍ത്ഥം മക്കള്‍ വഹിച്ചു. കൂട്ടായ്മ പ്രവര്‍ത്തകരായ, സുഗതന്‍ കല്ലിങ്ങപ്പുറം,വിജയന്‍ എളയെടത്ത്, കെ സി മോഹന്‍ലാല്‍, ബാലന്‍ പേരിങ്ങാത്തറ, വിശ്വനാഥന്‍ പടിഞ്ഞാറൂട്ട്, ഷിബു വെളിയത്ത്, ഭാസി വെളിയത്ത്, ശിവന്‍ ചെറാക്കുളം, ലക്ഷ്മിയുടെ മക്കളായ മുരളി തറയില്‍ അഡ്വ.മധുതറയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Exit mobile version