അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍കാരിയായ എഴുത്തുകാരി ശ്രീജ വേണുഗോപാലിന്റെ ‘മഴയത്ത് തോരാനിട്ടത്’ എന്ന പുസ്തകത്തിന്റെ പ്രകാശനം സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് നടന്നു. പ്രൊഫ. സാവിത്രി ലക്ഷ്മണനില്‍ നിന്ന് കവി അജിത ടി ജി പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്ത് അദ്ധ്യക്ഷനായിരുന്നു. കവി അരുണ്‍ ഗാന്ധിഗ്രാം പുസ്തക പരിചയം നടത്തി. ഡോ. ഗീത നമ്പൂതിരിപ്പാട്, സനോജ് രാഘവന്‍, ജ്യോതി രാജീവ് എന്നിവര്‍ സംസാരിച്ചു. ഗായത്രി സേതു കവിതാലാപനം നടത്തി.
Advertisement