Home NEWS ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :’ഇടതുപക്ഷമാണ് ശരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും യുവജന റാലിയും പൊതുസമ്മേളനവും കാറളം സെന്ററില്‍ സംഘടിപ്പിച്ചു. ബാലസംഘം സംസ്ഥാന കോ ഓഡിനേറ്റര്‍ അഡ്വ: എം.രണ്‍ദീഷ് ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പ്രസിഡന്റ് പി.കെ.മനുമോഹന്‍ അധ്യക്ഷത വഹിച്ചു സി.പി.ഐ.എം ഏരിയ സെക്രട്ടറി കെ.സി.പ്രേമരാജന്‍, ഡി. വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍.എല്‍.ശ്രീലാല്‍. സംഘാടക സമിതി ചെയര്‍മാന്‍ എ.വി.അജയന്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ് സ്വാഗതം പറഞ്ഞു ബ്ലോക്ക് ട്രഷറര്‍ ഐ.വി. സജിത്ത് നന്ദിയും പറഞ്ഞു.അനുബന്ധ പരിപാടികളിലെ വിജയികള്‍ക്ക് സമ്മാനദാനവും നല്‍കി.

Exit mobile version