നാഷണല്‍ മോണിമെന്റല്‍ അതോറിറ്റി ചെയര്‍മാന്‍ തരുണ്‍വിജയ് അവിട്ടത്തൂര്‍ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു

258

അവിട്ടത്തൂര്‍:നാഷണല്‍ മോണിമെന്റല്‍ അതോറിറ്റി ചെയര്‍മാന്‍ തരുണ്‍വിജയ് അവിട്ടത്തൂര്‍ ശിവ ക്ഷേത്രം സന്ദര്‍ശിച്ചു .പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു .ക്ഷേത്രത്തിന്റെ പൈതൃക സംരക്ഷണത്തിന്റെ സാധ്യതകളെ വിലയിരുത്തിയ അദ്ദേഹത്തെ പി .എന്‍ ഈശ്വരന്‍ ,സി .സി സുരേഷ് ,എ .എസ് സതീശന്‍ തുടങ്ങിയവര്‍ സ്വീകരിച്ച് ക്ഷേത്ര ഐതിഹ്യത്തെ കുറിച്ച് വിശദീകരിച്ചു

Advertisement