കേരള കോണ്‍ഗ്രസ്സ് (എം ) ജന്മദിനം ആഘോഷിച്ചു

59

ഇരിങ്ങാലക്കുട: കേരള കോണ്‍ഗ്രസ്സ് (എം ) അമ്പത്തിയാറാം ജന്മദിനം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു .നിയജോക മണ്ഡലം പ്രസിഡന്റ് ഇ .വി ആന്റോ പതാക ഉയര്‍ത്തി .ജന്മദിന സമ്മേളനം ജില്ലാ ജനറല്‍ സെക്രട്ടറി ടി .കെ വര്‍ഗ്ഗീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു .ഇ.വി.ആന്റോ അധ്യക്ഷത വഹിച്ചു .സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗം ബിജു ആന്റണി മുഖ്യ പ്രഭാഷണം നടത്തി .യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജൂലിയസ് ആന്റണി നിയോജക മണ്ഡലം ഭാരവാഹികളായ കെ .ബി ഷമീര്‍ ,പി .ആര്‍ സുശീലന്‍ ,ഡേവിസ് ചക്കാലക്കല്‍ ,എം .കെ കണ്ണന്‍ ,എം .സി ചാക്കോ ,ജസ്റ്റിന്‍ ഇല്ലിക്കല്‍ ,അഡ്വ .ജിജോ പാലത്തിങ്കല്‍ ,എ.വി സുമേഷ് ,പി .എസ് ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു

 

Advertisement