ഇരിങ്ങാലക്കുട നഗരസഭ ഗാന്ധി ജയന്തിയോട് അനുബദ്ധിച്ച് പ്ലാസ്റ്റിക്ക് ശേഖരണത്തിനും അംഗീകാര്‍ പദ്ധതിയ്ക്കും തുടക്കമിടുന്നു

142

ഇരിങ്ങാലക്കുട: ഗാന്ധി ജയന്തിയോട് അനുബദ്ധിച്ച് പ്ലാസ്റ്റിക്ക് ശേഖരണ പരിപാടിയും പി എം എ വെ, നഗരം, ലൈഫ് ഭവന നിര്‍മ്മണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ജീവത നിലവാരം ഉയര്‍ത്തുന്നതിനായി അംഗീകാര്‍ പദ്ധതിയ്ക്കും ഇരിങ്ങാലക്കുട നഗരസഭയില്‍ തുടക്കമായി. പ്ലാസ്റ്റിക് വിമുക്തഭാരതം എന്ന ക്യാമ്പയിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് മിഷന്‍, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍ എന്നിവയുടെ സഹകരണത്തോടെ മുഴുവന്‍ ജനവിഭാഗങ്ങളേയും അണിനിരത്തി നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും പ്ലാസ്റ്റിക് ശേഖരണ പരിപാടിയാണ് ലക്ഷ്യമിടുന്നത്. എസ് എന്‍ ക്ലബ് ഹാളില്‍ നടന്ന പദ്ധതികളുടെ ഉദ്ഘാടനം എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു. സെക്രട്ടറി കെ.എസ്. അരുണ്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എ. അബ്ദുള്‍ ബഷീര്‍, മീനാക്ഷി ജോഷി, വത്സല ശശി ബിജു ലാസര്‍, കൗണ്‍സിലര്‍മാരായ പി.വി. ശിവകുമാര്‍, സോണിയാഗിരി, എം.സി. രമണന്‍, റോക്കി ആളൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. അംഗീകാര്‍ പദ്ധതിയുടെ ആരംഭത്തിന്റെ ഭാഗമായി പി.എം.എ.വൈ. പദ്ധതിയില്‍ മികച്ച രീതിയില്‍ വീടുകള്‍ നിര്‍മ്മിച്ച എട്ടാം വാര്‍ഡില്‍ തെക്കേതില്‍ രജനി ചന്ദ്രന്‍, ഒമ്പതാം വാര്‍ഡിലെ കൂവപറമ്പില്‍ വീട്ടില്‍ ജയവര്‍ഗ്ഗീസ് എന്നിവര്‍ക്ക് ഹരിതഭവന അവാര്‍ഡായി 10000 രൂപയും ഫലകവും സമ്മാനിച്ചു. ഹരിതഭവന ക്വിസ് മത്സരത്തില്‍ വിജയിച്ച നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ബോയ്സ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ രാജേശ്വരി ശിവരാമന്‍ നായര്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ആര്‍. സജീവ് നന്ദിയും പറഞ്ഞു.

Advertisement