രുചിഭേദങ്ങളും രുചിക്കൂട്ടുകളുമായി -ദുല്‍സേ ഫിയെസ്റ്റ-2019

410

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്മന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദുല്‍സേ ഫിയെസ്റ്റ 2019 എന്ന പേരില്‍ ഇന്ത്യന്‍ മധുര പലഹാരങ്ങളും മിഠായികളും പ്രാദേശിക രുചി ഭേദങ്ങളും അവയുടെ രുചിക്കൂട്ടുകള്‍ സഹിതം പ്രദര്‍ശിപ്പിച്ചു . പാഠ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 101 ഇനം മധുര പലഹാരങ്ങളുടെ പ്രദര്‍ശനോദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.മാത്യു പോള്‍ ഊക്കന്‍ നിര്‍വഹിച്ചു . വകുപ്പ്തല മേധാവി പ്രൊഫ .ടോയ്ബി ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു .ബംഗാളി വിഭവങ്ങളായ രസഗുള ,മിസ്റ്റിഡോയ് എന്നിവയും ഗുജറാത്തിലെയും , മഹാരാഷ്ട്രയിലെയും ശ്രീകന്ത് മൊഡാക്ക് തുടങ്ങിയവയും പല നിരകളിലായി ഉണ്ടാക്കുന്ന ഗോവന്‍ ബിബിന്‍കായും രാജസ്ഥാനില്‍നിന്ന് മാല്‍പുവായും ഒപ്പം തെന്നിന്ത്യന്‍ വിഭവമായ ക്കബാനി ,കിമിഠാ ,മൈസൂര്‍ പാക്ക് ,പൊങ്കല്‍ ,അടപ്രദമന്‍ , പാലട എന്നിവയും മുഖ്യ ആകര്‍ഷകങ്ങള്‍ ആയിരുന്നു .പ്രദര്‍ശനത്തിനു മിഴിവേകി രുചിക്കൂട്ടുകളുടെ കയ്യെഴുത്തുപ്രതി പ്രകാശനവും നടന്നു

 

Advertisement