Home NEWS ശ്രീകൂടല്‍ മണിക്യക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടന്നു.

ശ്രീകൂടല്‍ മണിക്യക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടന്നു.

ഇരിങ്ങാലക്കുട : ഐശ്വര്യത്തിന്റെ നിറവില്‍ ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടന്നു.കിഴക്കേ ഗോപുരനടയിലെ ആല്‍ത്തറയ്ക്കല്‍ കൊണ്ടുവെച്ച നെല്‍ക്കതിരുകള്‍ പാരമ്പര്യ അവകാശികള്‍ ഗോപുരനടയില്‍ സമര്‍പ്പിക്കും. പിന്നീട് നെല്‍ക്കതിര്‍ തലയിലേറ്റി ക്ഷേത്രം പ്രദക്ഷിണം വെയ്ക്കും. പൂജിച്ച നെല്‍ക്കതിര്‍ വാദ്യഘോഷങ്ങളുടെ അകംപടിയോടെ പത്തായപ്പുരയിലും, കൊട്ടിലാക്കല്‍ ദേവസ്വം ഓഫീസിലും കെട്ടും. തുടര്‍ന്ന് നെല്‍ക്കതിര്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. ഇല്ലം നിറക്കുന്നതിനുള്ള നെല്‍ക്കതിര്‍ ദേവസ്വം ഭൂമിയില്‍ നിന്ന് തന്നെയാണ് കൊയ്‌തെടുത്തത്. തന്ത്രി നഗരമണ്ണ് ഇല്ലത്ത് ശ്രീ ത്രിവിക്രമന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഇല്ലം നിറയ്ക്കല്‍ ചടങ്ങ് നടന്നത്. ദേവസ്വം ചെയര്‍മാന്‍ പ്രദീപ് കുമാര്‍, ഭരണസമിതി അംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കടുത്ത മഴയെ അവഗണിച്ച് ധാരാളം ഭക്തജനങ്ങള്‍ ഇല്ലം നിറയ്ക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version